കശ്മീരിനെകുറിച്ച് സിനിമയെടുത്താൽ ഭീകരരായി ചിത്രീകരിക്കും: അശ്വിന്‍ കുമാര്‍

കശ്മീര്‍ പോലെയുള്ള സെൻസിറ്റാവായ വിഷയങ്ങൾ പ്രമേയമാക്കി ഇന്ത്യയില്‍ സിനിമ നിര്‍മിക്കുക എന്നത് എളുപ്പമല്ല.

Update: 2019-12-09 12:25 GMT

തിരുവനന്തപുരം: കശ്മീരിനെ കുറിച്ച് സിനിമ എടുക്കുന്നവരെ തിരക്കഥാ രചന മുതല്‍ സെന്‍സറിങ് വരെയും അനുമതി നൽകുന്നവരെ തീവ്രവാദികളായാണ് ചിത്രീകരിക്കുകയെന്ന് 'നോ ഫാദേഴ്സ് ഇന്‍ കശ്മീരിന്റെ' സംവിധായകന്‍ അശ്വിന്‍ കുമാര്‍. ഐഎഫ്എഫ്കെയിൽ ചിത്രത്തിന്റെ പ്രദര്‍ശനത്തിനു ശേഷം പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.


കശ്മീര്‍ പോലെയുള്ള സെൻസിറ്റാവായ വിഷയങ്ങൾ പ്രമേയമാക്കി ഇന്ത്യയില്‍ സിനിമ നിര്‍മിക്കുക എന്നത് എളുപ്പമല്ല. കശ്മീരിലെ ശരി തെറ്റുകളെക്കുറിച്ച് നേരിട്ട് പഠിക്കാതെ സോഷ്യൽ മീഡിയകളിലൂടെ ഒരാളെ ഹീറോയായും വില്ലനായും ചിത്രീകരിക്കുന്നത് ആര്‍ക്കും ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: