എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിയമസഭാ സമിതിയുടെ നോട്ടീസ്

നോട്ടീസിന് പിന്നില്‍ അന്വേഷണം തടസപ്പെടുത്തുക എന്ന ലക്ഷ്യമില്ലെന്ന് നിയമസഭാ സെക്രട്ടറി വ്യക്തമാക്കി

Update: 2020-11-07 07:40 GMT

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് നിയമസഭാ സമിതിയുടെ നോട്ടീസ്. നിയമസഭാ സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്. ലൈഫ് പദ്ധതി ഫയലുകള്‍ വിളിച്ചുവരുത്തിയത് നിയമവിരുദ്ധമാണെന്ന പരാതിയിലാണ് നോട്ടീസ്. പദ്ധതി തടസപ്പെടുത്തുന്നുവെന്ന പരാതിയില്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണം.

നോട്ടീസിന് പിന്നില്‍ അന്വേഷണം തടസപ്പെടുത്തുക എന്ന ലക്ഷ്യമില്ലെന്ന് നിയമസഭാ സെക്രട്ടറി വ്യക്തമാക്കി.

Niyamasabha samithi Notice to ED