രാത്രിയാത്രാ നിരോധനം: നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് നിയമസഭ

കേരളത്തിന്റെ നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കാമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി മുഖ്യമന്ത്രിക്ക് നല്‍കിയ ഉറപ്പ് പാലിക്കണമെന്നും സഭ ഒറ്റകെട്ടായി പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

Update: 2019-11-08 06:38 GMT

തിരുവനന്തപുരം: കേരളത്തേയും കര്‍ണാടകയേയും ബന്ധിപ്പിക്കുന്ന ബന്ദിപ്പൂർ നാഷണല്‍ ഹൈവേ 766ല്‍ രാത്രിയാത്ര നിരോധിച്ച നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് നിയമസഭ ആവശ്യപ്പെട്ടു. കേരളത്തിന്റെ നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കാമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി മുഖ്യമന്ത്രിക്ക് നല്‍കിയ ഉറപ്പ് പാലിക്കണമെന്നും സഭ ഒറ്റകെട്ടായി പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

മറ്റു കടുവാ സങ്കേതങ്ങളിലൊന്നും കൊണ്ടുവരാത്ത നിയന്ത്രണം ഇവിടെ മാത്രം കൊണ്ടുവന്നത് തികഞ്ഞ ജനദ്രോഹവും വിവേചനവുമാണ്. മന്ത്രി എ കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്. ജനങ്ങളുടെ യാത്രാ അവകാശം സംരക്ഷിക്കാനും വന്യമൃഗങ്ങളുടെ സ്വൈര്യവിഹാരം ഉറപ്പുവരുത്താന്‍ ബദല്‍ നിര്‍ദേശം കണ്ടെത്തണമെന്ന കേരളത്തിന്റെ അഭിപ്രായം മുഖ്യമന്ത്രി കേന്ദ്ര മന്ത്രിമാരുമായി പങ്കുവെച്ചിട്ടുണ്ട്. ഇക്കാര്യം അംഗീകരിക്കണമെന്നും നിയമസഭ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.

Tags:    

Similar News