നിയമസഭാ കയ്യാങ്കളിക്കേസ്:മന്ത്രി വി ശിവന്‍കുട്ടിയടക്കം 6 പേര്‍ ഹൈക്കോടതിയില്‍ പുനപരിശോധന ഹരജി നല്‍കി ; കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

കേസ് പക്ഷപാതപരമായിരുന്നുവെന്നും നിരപരാധികളാണെന്നുമാണ് ഹരജിയില്‍ പറയുന്നത്. 61 സാക്ഷികളുള്ള അന്തിമ കുറ്റപത്രത്തില്‍ സംഭവത്തിന്റെ യഥാര്‍ഥ സാക്ഷികളെ ഉള്‍പ്പെടുത്തിയില്ലെന്നും ആരോപിക്കുന്നു.

Update: 2021-11-22 13:37 GMT

കൊച്ചി: നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടിയടക്കം 6 പേര്‍ ഹൈക്കോടതിയില്‍ പുനപരിശോധന ഹരജി നല്‍കി. ഹരജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.കേസ് പിന്‍വലിക്കുന്നതിനു സര്‍ക്കാര്‍ നല്‍കിയ ഹരജി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയ ഉത്തരവ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ പ്രതികള്‍ വിചാരണ നേരിടണമെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

കേസില്‍ മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ തടയണമെന്ന ഇടക്കാല ആവശ്യവും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്. കേസ് പക്ഷപാതപരമായിരുന്നുവെന്നും നിരപരാധികളാണെന്നുമാണ് ഹരജിയില്‍ പറയുന്നത്. 61 സാക്ഷികളുള്ള അന്തിമ കുറ്റപത്രത്തില്‍ സംഭവത്തിന്റെ യഥാര്‍ഥ സാക്ഷികളെ ഉള്‍പ്പെടുത്തിയില്ലെന്നും ആരോപിക്കുന്നു.

Tags:    

Similar News