നിപ: രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിയുടെ നാട്ടില്‍ ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചു

പറവൂര്‍ വടക്കേക്കര പഞ്ചായത്തിലാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിശദമായ പരിശോധന ആരംഭിച്ചിരിക്കുന്നത്.നിലവില്‍ ആരോഗ്യവകുപ്പ് തായാറാക്കിയവരുടെ പട്ടിക കൂടാതെ വിദ്യാര്‍ഥിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിനാണ് ആരോഗ്യവകുപ്പിന്റെ പരിശോധന.ഇത്തരത്തില്‍ കണ്ടെത്തുന്നവരെ ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷിക്കും. ആര്‍ക്കെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ കണ്ടെത്തിയാല്‍ പ്രത്യേക നിരീക്ഷിക്കും. 21 ദിവസം ഇവര്‍ നീരീക്ഷണത്തിലായിരിക്കും

Update: 2019-06-04 09:03 GMT

കൊച്ചി: നിപ വൈറസ് ബാധ സ്ഥിരീകരിച്ച് വിദ്യാര്‍ഥിയുടെ നാട്ടില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചു.എറണാകുളം പറവൂര്‍ വടക്കേക്കര പഞ്ചായത്തിലാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിശദമായ പരിശോധന ആരംഭിച്ചിരിക്കുന്നത്.നിലവില്‍ ആരോഗ്യവകുപ്പ് തായാറാക്കിയവരുടെ പട്ടിക കൂടാതെ വിദ്യാര്‍ഥിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിനാണ് ആരോഗ്യവകുപ്പിന്റെ പരിശോധന.ഇത്തരത്തില്‍ കണ്ടെത്തുന്നവരെ ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷിക്കും. ആര്‍ക്കെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ കണ്ടെത്തിയാല്‍ പ്രത്യേക നിരീക്ഷിക്കും. 21 ദിവസം ഇവര്‍ നീരീക്ഷണത്തിലായിരിക്കും.കടുത്ത പനിയോ നിപയുടെ മറ്റു ലക്ഷണങ്ങളോ കണ്ടാല്‍ ഉടന്‍ ചികില്‍സ ഉറപ്പാക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ ഭക്ഷിക്കരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.വടക്കേക്കര പഞ്ചായത്തിലുടനീളം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധനയും ബോധവല്‍ക്കരണവും നടത്തും.വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമായി ഇന്ന് രാവിലെ ഏഴിക്കര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടന്നു.ഡെപ്യൂട്ടി ഡിഎംഒ ഡോ.കെ ആര്‍ വിദ്യ ക്ലാസിന് നേതൃത്വം നല്‍കി.വടക്കേക്കര പഞ്ചായത്തിലാണ് പ്രധാന പ്രവര്‍ത്തനം നടത്തുന്നതെന്ന് ഡോ.കെ ആര്‍ വിദ്യ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഫീല്‍ഡിലെ പ്രവര്‍ത്തനത്തിലൂടെ മാത്രമെ രോഗം ബാധിച്ച വിദ്യാര്‍ഥിയുമായി കുടുതല്‍ പേര്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ കഴിയുവെന്നും ഡോ.കെ ആര്‍ വിദ്യ പറഞ്ഞു.നിലവില്‍ വിദ്യാര്‍ഥിയുമായി നേരട്ടു സമ്പര്‍ക്കം പുലര്‍ത്തിയ 86 പേരുടെ പട്ടിക ഉണ്ടെന്നും ഡോ.കെ ആര്‍ വിദ്യ പറഞ്ഞു

Tags:    

Similar News