നിപ: സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ പ്രചരണം; രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

വാട്‌സ് ആപ്,ഫേസ്ബുക്ക് എന്നിവ വഴി വ്യാജ പ്രചരണം നടത്തിയതിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലിസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതു.ഇവരെ അന്വേഷിച്ചു വരികയാണെന്നും പോലിസ് അറിയിച്ചു.സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തുന്നവരുടെ അക്കൗണ്ടുകള്‍ സൈബര്‍ വിദഗ്ദര്‍ സൂക്ഷമ പരിശോധന നടത്തിവരികയാണ്

Update: 2019-06-04 14:50 GMT

കൊച്ചി: നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വഴി വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കൊച്ചി സിറ്റി പോലിസ്.വാട്‌സ് ആപ്,ഫേസ്ബുക്ക് എന്നിവ വഴി വ്യാജ പ്രചരണം നടത്തിയതിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലിസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതു.ഇവരെ അന്വേഷിച്ചു വരികയാണെന്നും പോലിസ് അറിയിച്ചു.സമൂഹ മാധ്യമങ്ങളിലുടെ വ്യജ പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഭീതി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തുന്നവരുടെ അക്കൗണ്ടുകള്‍ സൈബര്‍ വിദഗ്ദര്‍ സൂക്ഷമ പരിശോധന നടത്തിവരികയാണ്. 

Tags:    

Similar News