കോഴിക്കോട് ഫോട്ടോഷൂട്ടിനെത്തിയ നവദമ്പതികള്‍ ഒഴുക്കില്‍ പെട്ടു; നവവരന്‍ മരിച്ചു
കുറ്റ്യാടി പുഴയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ജാനകിക്കാടിനു സമീപം വിവാഹ ഫോട്ടോഷൂട്ടിനിടെ ഒഴുക്കില്‍പെട്ട് നവവരന്‍ മരിച്ചു. കടിയങ്ങാട് പാലേരി സ്വദേശി റിജിലാണ് മരിച്ചത്. ഭാര്യയെ രക്ഷപ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്.
കുറ്റ്യാടി പുഴയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. പുഴക്കരയില്‍ ഫോട്ടോയെടുക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒരാഴ്ച മുമ്പാണ് റജിലിന്റെ വിവാഹം കഴിഞ്ഞത്.