സ്റ്റുഡന്‍റ് പോലിസ് കേഡറ്റുകള്‍ക്ക് ഇനി പുതിയ യൂണിഫോം

പേരൂര്‍ക്കട ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളിലെ 44 കേഡറ്റുകളാണ് പുതിയ യൂണിഫോമില്‍ ഗാര്‍ഡ് ഓഫ് ഓണറില്‍ പങ്കെടുത്തത്.

Update: 2019-08-02 13:43 GMT

തിരുവനന്തപുരം: സ്റ്റുഡന്‍റ് പോലിസ് കേഡറ്റുകള്‍ക്ക് ഇനി പുതിയ യൂണിഫോം. പോലിസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുതിയ യൂണിഫോം ധരിച്ച കേഡറ്റുകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ പരിശോധിച്ചു.

പേരൂര്‍ക്കട ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളിലെ 44 കേഡറ്റുകളാണ് പുതിയ യൂണിഫോമില്‍ ഗാര്‍ഡ് ഓഫ് ഓണറില്‍ പങ്കെടുത്തത്. നഗരത്തിലെയും തിരുവനന്തപുരം റൂറലിലേയും സ്റ്റുഡന്‍റ് പോലിസ് കേഡറ്റുകളും മുതിര്‍ന്ന പോലിസ് ഓഫീസര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News