കൊങ്കണ്‍ പാതയില്‍ മഴക്കാല സമയക്രമീകരണം നാളെമുതല്‍

മഴക്കാലത്ത് പാതയില്‍ കല്ലും മണ്ണും ഇടിഞ്ഞ് അപകടങ്ങള്‍ക്ക് സാധ്യതയേറെയാണ്. അതിനാല്‍ തീവണ്ടികള്‍ വേഗത കുറച്ചാണ് ഓടിക്കുക. ഇതിനായാണ് യാത്രാ സമയം ദീര്‍ഘിപ്പിച്ചുള്ള പുതിയ സമയക്രമം.

Update: 2019-06-09 07:27 GMT

തിരുവനന്തപുരം: മണ്‍സൂണ്‍ കാലം തുടങ്ങിയതോടെ നാളെമുതല്‍ കൊങ്കണ്‍ പാതയിലൂടെ കടന്നു പോകുന്ന തീവണ്ടികള്‍ക്ക് പുതിയ സമയക്രമം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ഒക്ടോബര്‍ 31 വരെ മാറിയ സമയക്രമം തുടരും.

മഴക്കാലത്ത് പാതയില്‍ കല്ലും മണ്ണും ഇടിഞ്ഞ് അപകടങ്ങള്‍ക്ക് സാധ്യതയേറെയാണ്. അതിനാല്‍ തീവണ്ടികള്‍ വേഗത കുറച്ചാണ് ഓടിക്കുക. ഇതിനായാണ് യാത്രാ സമയം ദീര്‍ഘിപ്പിച്ചുള്ള പുതിയ സമയക്രമം. എറണാകുളത്ത് നിന്ന് ഉച്ചക്ക് 1.15ന് പുറപ്പെടുന്ന 12617-ാം നമ്പര്‍ എറണാകുളം ജങ്ഷന്‍- നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ് പ്രസ് നാളെ മുതല്‍ രണ്ടു മണിക്കൂര്‍ 25 മിനിറ്റ് നേരത്തെ രാവിലെ 10.50ന് പുറപ്പെടും. മഡ്ഗാവില്‍ നിന്ന് പുറപ്പെടുന്ന 10215 മഡ്ഗാവ്- എറണാകുളം വീക്കിലി സൂപ്പര്‍ഫാസ്റ്റ് എക്‌സ് പ്രസ് രാത്രി ഒമ്പതിന് മഡ്ഗാവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.55ന് എറണാകുളത്തെത്തും.

പ്രത്യേക സ്റ്റോപ്പുകള്‍

തിരുനെല്‍വേലി- ഗാന്ധിധാം ഹംസഫര്‍ എക്‌സ് പ്രസിന് (നമ്പര്‍ 19423) കായംകുളത്ത് 12.18നും തൃശൂരില്‍ 4.02നും താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചു. ഗാന്ധിധാം- തിരുനെല്‍വേലി ഹംസഫര്‍ എക്‌സ് പ്രസ് (19424) തൃശൂരില്‍ പുലര്‍ച്ചെ 2.23നും കായംകുളത്ത് 5.27നും സ്റ്റോപ്പുണ്ട്. തിരുനെല്‍വേലി- ജാംനഗര്‍ ബൈവീക്കിലി എക്‌സ് പ്രസ് (19577) വള്ളിയൂരില്‍ രാവിലെ 8.19നും പാറശാലയില്‍ 9.44നും എത്തും. ജാംനഗര്‍- തിരുനെല്‍വേലി എക്‌സ്പ്രസ് (19578) പാറശാലയില്‍ വൈകിട്ട് 7.10നും വള്ളിയൂരില്‍ രാത്രി 9.20നും എത്തും. തിരുവനന്തപുരം- ഹസ്‌റത്ത് നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസിന് (12431) രാവിലെ 4.23നും ഹസ്‌റത്ത് നിസാമുദ്ദീന്‍ രാജധാനി- തിരുവനന്തപുരം എക്‌സ് പ്രസിന് (12432) രാത്രി 9.33നും കാസര്‍ഗോഡ് സ്റ്റോപ്പുണ്ടാകും. ഗാന്ധിധാം- നാഗര്‍കോവില്‍ വീക്കിലി എക്‌സ്പ്രസ് (16335) 5.28നും നാഗര്‍കോവില്‍- ഗാന്ധിധാം വീക്കിലി എക്‌സ്പ്രസ് (16336) പുലര്‍ച്ചെ 3.19നും കാഞ്ഞങ്ങാട് എത്തും.

Tags:    

Similar News