വിധവ, അവിവാഹിത പെന്‍ഷന്‍ തട്ടുന്നവരെ പിടികൂടാന്‍ സര്‍ക്കാര്‍

ഇനി മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് വിവാഹിതരല്ല എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.

Update: 2019-02-02 01:21 GMT

കോഴിക്കോട്: അനര്‍ഹമായി വിധവ, അവിവാഹിത പെന്‍ഷന്‍ വാങ്ങുന്നവരെ പിടികൂടാന്‍ ധനവകുപ്പ് നിബന്ധനകള്‍ കര്‍ശനമാക്കുന്നു. ഇനി മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് വിവാഹിതരല്ല എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.

നേരത്തെ, ഗുണഭോക്താക്കള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് തദ്ദേശസ്ഥാപന സെക്രട്ടറിക്ക് നല്‍കിയാല്‍ മതിയായിരുന്നു. വിധവാ പെന്‍ഷന്‍ ഗുണഭോക്താക്കളും അവിവാഹിത പെന്‍ഷന്‍ വാങ്ങുന്നവരും വിവാഹശേഷവും അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റുന്നതായി ധനവകുപ്പിന്റെ ശ്രദ്ധയിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

വിധവകളോടൊപ്പം 50 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍ക്കും സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ അനുവദിക്കുന്നുണ്ട്. അവിവാഹിതര്‍ വിവാഹം കഴിച്ചിട്ടില്ലെന്നും വിധവകള്‍ പുനര്‍വിവാഹിതരല്ലെന്നുമുള്ള സാക്ഷ്യപത്രമാണ് ഹാജരാക്കേണ്ടത്.

ഒരോവര്‍ഷവും ഡിസംബറിലാണ് സാക്ഷ്യപത്രം നല്‍കേണ്ടത്. ഡിസംബറില്‍ സാക്ഷ്യപത്രം നല്‍കാത്തവരുടെ ക്ഷേമപെന്‍ഷനും തടഞ്ഞുവയ്ക്കും. സാക്ഷ്യപത്രം ലഭ്യമാകുന്ന മുറയ്ക്ക് തദ്ദേശസ്ഥാപന സെക്രട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിച്ചുനല്‍കും. 

Tags:    

Similar News