സിറ്റിയില്‍ ഇനിമുതല്‍ അഡീഷണല്‍ ഡെപ്യൂട്ടി പോലിസ് കമ്മീഷണറും

Update: 2019-02-20 16:27 GMT

തിരുവനന്തപുരം: കേരളത്തിലെ അഞ്ച് സിറ്റികളിലെ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലിസ് തസ്തിക അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പോലിസ് എന്നു പുനര്‍നാമകരണം ചെയ്തു. അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഡിവൈഎസ്പിമാരുടെ തസ്തികയാണ് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലിസ് എന്നു നാമകരണം ചെയ്തിരുന്നത്. രണ്ടു തസ്തികകളും തിരിച്ചറിയുന്നതിനായി പ്രത്യേക ബാഡ്ജും രൂപപ്പെടുത്തിയിട്ടുണ്ട്. ഈ ബാഡ്ജ് യൂണിഫോമില്‍ ഇടതുവശത്തെ പോക്കറ്റിന് നാലു സെന്റിമീറ്റര്‍ മുകളിലായാണ് ധരിക്കേണ്ടത്.




Tags: