തലസ്ഥാനത്ത് പുതിയ കണ്ടയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

ഇവിടെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കും.

Update: 2020-06-27 04:45 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് പുതിയ കണ്ടയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു.

ആറ്റുകാൽ (വാർഡ് നം.70 ), കുരിയാത്തി (വാർഡ് നം.73), കളിപ്പാൻകുളം (വാർഡ് നം. 69), മണക്കാട് (വാർഡ് നം. 72), ടാഗോർ റോഡ് തൃക്കണ്ണാപുരം (വാർഡ് നം. 48), പുത്തൻപാലം വള്ളക്കടവ്(വാർഡ് നം. 88) എന്നിവ കണ്ടയിൻമെന്റ് സോണുകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. ഇവിടെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കും. ചാല, നെടുംകാട്, കാലടി, കമലേശ്വരം, അമ്പലത്തറ എന്നിവിടങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ട മേഖലകളായി കണക്കാക്കും.

കണ്ടയിൻമെന്റ് സോണുകളായ മണക്കാട്, കുര്യാത്തി, വള്ളക്കടവ് ഭാഗങ്ങളിൽ നഗരസഭ അണുനശീകരണം നടത്തും.

Tags:    

Similar News