നെഹ് റു ട്രോഫി: നടുഭാഗം ചുണ്ടന്‍ ജലരാജാക്കന്‍മാര്‍

Update: 2019-08-31 14:24 GMT

ആലപ്പുഴ: 67ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ ജലരാജാക്കന്‍മാരായി. ചമ്പക്കുളം ചുണ്ടനാണ് രണ്ടാംസ്ഥാനം. പ്രഥമ മല്‍സരത്തില്‍ കിരീടമണിഞ്ഞ നടുഭാഗം ചുണ്ടന്‍, 67 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും വിജയതീരമണിഞ്ഞത്. പ്രഥമ ചാംപ്യന്‍സ് ബോട്ട് ലീഗ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഒറ്റ മനസോടെ നടക്കുന്ന വള്ളംകളി നാടിന്റെ ഐക്യത്തിന്റെ പ്രതീകമാണെന്നും ഗീന്‍ പ്രോട്ടോകോള്‍ അനുസരിച്ച് വള്ളംകളി സംഘടിപ്പിക്കുന്നത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വള്ളംകളി ഉദ്ഘാടനം ചെയ്തു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുഖ്യാതിഥിയായിരുന്നു. രാവിലെ 11നു ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മല്‍സരങ്ങളോടെയാണ് ജലമേളയ്ക്കു തുടക്കം കുറിച്ചത്. ഉച്ചയ്ക്ക് ഒന്നുമുതല്‍ 2 വരെ നാവികസേനയുടെ അഭ്യാസപ്രകടനങ്ങളും തുടര്‍ന്ന് മാസ്ഡ്രില്ലും നടന്നു.

Tags:    

Similar News