പ്രവാസികളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കണം: എ എം ആരിഫ് എംപി

Update: 2021-05-23 17:13 GMT

ആലപ്പുഴ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ അനുഭവിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രം അനുഭാവപൂര്‍വമായ സമീപനം സ്വീകരിക്കണമെന്ന് എ എം ആരിഫ് എംപി ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പുനസ്ഥാപിക്കുക, വാക്‌സിന്‍ ഡോസുകള്‍ക്കിടയിലുള്ള ഇടവേള കുറയ്ക്കുക, വാക്‌സിന്‍ വേഗം സ്വീകരിക്കുന്നതിന് പ്രവാസികളെ മുന്‍ഗണനാവിഭാഗത്തില്‍പെടുത്തുക, കൊവാക്‌സിന്‍ ഗള്‍ഫ് രാജ്യങ്ങള്‍ അംഗീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങി പ്രവാസി സമൂഹം ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ തികച്ചും ന്യായയുക്തമാണ്. അവ പൂര്‍ത്തീകരിക്കുന്നതിന് വിവിധ ഗള്‍ഫ് രാജ്യങ്ങളുമായി നയതന്ത്രതലത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാവണമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് അയച്ച കത്തില്‍ എംപി ആവശ്യപ്പെട്ടു.

Tags:    

Similar News