അസി.പ്രഫസര്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഉദ്യോഗാര്‍ഥികളുടെ ന്യായമായ ആവശ്യമായ നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.

Update: 2020-10-28 12:27 GMT

തിരുവനന്തപുരം: നവംബര്‍ രണ്ടിന് പിഎസ്‌സി നടത്താനിരിക്കുന്ന അസിസ്റ്റന്റ് പ്രഫസര്‍ പരീക്ഷ കൊവിഡ് സാഹചര്യത്തില്‍ മാറ്റിവയ്ക്കണമെന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഉദ്യോഗാര്‍ഥികളുടെ ന്യായമായ ആവശ്യമായ നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന്  കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് പരീക്ഷയ്ക്ക് സെന്ററുള്ളത്. ഉദ്യോഗാര്‍ഥികളില്‍ കൂടുതലും സത്രീകളാണ്. ഇതരജില്ലകളില്‍നിന്ന് സെന്ററിലെത്താന്‍ പൊതുഗതാഗതം ആവശ്യാനുസരണം ലഭ്യമല്ല. അതേസമയം, ഡിസംബറില്‍ നടത്തേണ്ട പല പരീക്ഷകളും പിഎസ്‌സി മാറ്റിവച്ചിട്ടുള്ളതായി ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

Tags: