പെന്‍ഷന്‍ വേണോ? ആധാറോ റേഷന്‍കാര്‍ഡോ നിര്‍ബന്ധം

സാമൂഹിക സുരക്ഷാപെന്‍ഷന്‍ പദ്ധതിയിലെ അനര്‍ഹരെ കണ്ടെത്താന്‍ ധനവകുപ്പ് ഏര്‍പ്പെടുത്തിയ നടപടികളുടെ ഭാഗമായാണ് പുതിയ നിര്‍ദേശം.

Update: 2019-06-15 08:55 GMT

തിരുവനന്തപുരം: ഇനിമുതല്‍ ആധാറോ റേഷന്‍ കാര്‍ഡോ ഇല്ലാത്തവര്‍ക്ക് പെന്‍ഷനില്ല. സാമൂഹിക സുരക്ഷാപെന്‍ഷന്‍ പദ്ധതിയിലെ അനര്‍ഹരെ കണ്ടെത്താന്‍ ധനവകുപ്പ് ഏര്‍പ്പെടുത്തിയ നടപടികളുടെ ഭാഗമായാണ് പുതിയ നിര്‍ദേശം.

നേരത്തെ ആധാര്‍കാര്‍ഡ് എടുത്തിട്ടില്ലെന്ന് അറിയിച്ച 90,000 ത്തോളം ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ ഇതില്‍ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ ഇവരില്‍ പലരും ഒന്നിലേറെ പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നാണ് ധനവകുപ്പിന്റെ സംശയം. ഇത്തരക്കാരെ കണ്ടെത്തുന്നതിനാണ് പുതിയ നിര്‍ദ്ദേശം.

മുമ്പ് ആധാര്‍ ഇളവ് ആവശ്യപ്പെട്ടവര്‍ക്ക് ഇപ്പോള്‍ ആധാര്‍കാര്‍ഡ് ഉണ്ടോയെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം. ആധാര്‍ നമ്പര്‍ ഇല്ലെങ്കില്‍ പകരം റേഷന്‍കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടുത്തണം. ഇത്തരക്കാരെ കണ്ടെത്തുന്നതിനാണ് പുതിയ നിര്‍ദ്ദേശം. ആധാര്‍രേഖകളോ അല്ലെങ്കില്‍ റേഷന്‍കാര്‍ഡ് നമ്പരോ ഹാജരാക്കത്തവര്‍ക്ക് ഇനി മുതല്‍ പെന്‍ഷന്‍ നല്‍കില്ല. പുതിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Tags: