നെടുങ്കണ്ടം കസ്റ്റഡിമരണം ആസൂത്രിതമെന്ന് പ്രതിപക്ഷം; നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി

കസ്റ്റഡി മരണത്തെ ന്യായീകരിക്കുന്നില്ലെന്നും കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. കസ്റ്റഡി മരണത്തില്‍ സംശയകരമായ സാഹചര്യമുണ്ട്. വീഴ്ചയുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Update: 2019-06-26 05:57 GMT

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണം ആസൂത്രിതമാണെന്ന ആരോപണവുമായി പ്രതിപക്ഷം നിയമസഭയിൽ. ഗൗരവകരമായ ഈ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ, അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

നെടുങ്കണ്ടത്ത് നടന്നത് ഭരണകൂടം ആസൂത്രണം ചെയ്ത കൊലപാതകമെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ പി ടി തോമസ് പറഞ്ഞു. എന്നാൽ, കസ്റ്റഡി മരണത്തെ ന്യായീകരിക്കുന്നില്ലെന്നും കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. കസ്റ്റഡി മരണത്തില്‍ സംശയകരമായ സാഹചര്യമുണ്ട്. വീഴ്ചയുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അടിയന്തരാവസ്ഥയുടെ വാര്‍ഷിക ദിനത്തില്‍ പോലിസ് മര്‍ദ്ദനത്തെക്കുറിച്ച് മറുപടി പറയേണ്ടി വന്നത് വിധി വൈപരീത്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിണറായി സര്‍ക്കാരിന്റെ കാലത്ത് കസ്റ്റഡി മരണങ്ങള്‍ കൂടുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നെടുങ്കണ്ടം കസ്റ്റഡി മരണം എഡിജിപി നേരിട്ട് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    

Similar News