യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ; രാവിലെ 9.15നുള്ള വിമാനം പുറപ്പെട്ടത് നാലു മണിക്കൂര്‍ വൈകി; പ്രതിഷേധിച്ച് യാത്രക്കാര്‍

പുറപ്പെടാന്‍ വൈകിയത് വിമാനത്തില്‍ ഇന്ധനം ലഭിക്കാതിരുന്നത് മൂലമെന്ന് സൂചന.രാവിലെ എട്ടിന് ഡല്‍ഹിയില്‍ നിന്നുമെത്തി 9.15ന് കൊച്ചിയില്‍ നിന്നും ദുബായിലേയ്ക്ക് പോകേണ്ടിയിരുന്ന എഐ 933 വിമാനമാണ് നാലു മണിക്കൂറോളം വൈകി പുറപ്പെട്ടത്

Update: 2019-08-26 13:33 GMT

കൊച്ചി: അവധിക്കാലം കഴിഞ്ഞ് ഗള്‍ഫ് നാടുകളിലേയ്ക്ക് പോകുന്നനതിനായി നെടുമ്പാശേരി രാജ്യാന്തര വിമാനതാവളത്തില്‍ എത്തിയ യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ.രാവിലെ 9.15 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പുറപ്പെട്ടത് നാലു മണിക്കൂര്‍ വൈകി. ഇതേ തുടര്‍ന്ന് യാത്രാക്കാര്‍ ബഹളം വെച്ചു.പുറപ്പെടാന്‍ വൈകിയത് വിമാനത്തില്‍ ഇന്ധനം ലഭിക്കാതിരുന്നത് മൂലമെന്ന് സൂചന.രാവിലെ എട്ടിന് ഡല്‍ഹിയില്‍ നിന്നുമെത്തി 9.15ന് കൊച്ചിയില്‍ നിന്നും ദുബായിലേയ്ക്ക് പോകേണ്ടിയിരുന്ന എഐ.933 വിമാനമാണ് നാലു മണിക്കൂറോളം വൈകി പുറപ്പെട്ടത്.രാവിലെ എട്ടിന് കൊച്ചിയിലെത്തേണ്ട വിമാനം 9.10-നാണ് എത്തിയത്. എപ്പോള്‍ പുറപ്പെടുമെന്ന് കൃത്യമായ വിവരം നല്‍കാതിരുന്നതാണ് യാത്രക്കാരെ പ്രകോപിതരാക്കിയത്.ദുബായിലേയ്ക്ക് പോകുന്നതിനായി അതിരാവിലെ വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കഴിച്ചുകൂട്ടേണ്ടിവന്നു.ഇന്ധനം ലഭിക്കാതിരുന്നതിനാണ് വിമാനം പുറപ്പെടാന്‍ വൈകിയതെന്ന് അറിയുന്നു.എന്നാല്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണം നല്‍കാന്‍ വിമാനത്താവളത്തിലെ എയര്‍ഇന്ത്യ അധികൃതര്‍ തയ്യാറായില്ല 

Tags:    

Similar News