നെടുമ്പാശേരി വഴി വീണ്ടും സ്വര്‍ണം കടത്താന്‍ ശ്രമം; 88 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

ഇന്ന് പുലര്‍ച്ചെയ്ക്ക് വിദേശത്ത് വന്ന യാത്രക്കാരനില്‍ നിന്നും 88 ലക്ഷം രൂപ വിലവരുന്ന 2.5 കിലോ സ്വര്‍ണ്ണ മിശ്രിതമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്റസ് പിടികൂടിയത് .ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ വന്ന പാലക്കാട് സ്വദേശി യാത്രക്കാരന്റെ അടിവസ്ത്രത്തിന്റെ അകത്തും ധരച്ചിരുന്ന ജീന്‍സിന്റ അരപ്പട്ടയിലുമാണ് സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്നത്

Update: 2019-12-21 05:44 GMT

കൊച്ചി : നെടുമ്പാശേരി രാജ്യാന്തര വിമാന താവളം വഴി വീണ്ടും സ്വര്‍ണ കടത്ത്.ഇന്ന് പുലര്‍ച്ചെയ്ക്ക് വിദേശത്ത് വന്ന യാത്രക്കാരനില്‍ നിന്നും 88 ലക്ഷം രൂപ വിലവരുന്ന 2.5 കിലോ സ്വര്‍ണ്ണ മിശ്രിതം എയര്‍ കസ്റ്റംസ് ഇന്റലിജന്റസ് പിടികൂടി .ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ വന്ന പാലക്കാട് സ്വദേശി യാത്രക്കാരന്റെ അടിവസ്ത്രത്തിന്റെ അകത്തും ധരച്ചിരുന്ന ജീന്‍സിന്റ അരപ്പട്ടയിലുമാണ് സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്നത്.

മൂന്ന് പ്ലാസ്റ്റിക് കവറുകളികളിലായിട്ടാണ് സ്വര്‍ണ്ണ മിശ്രിതം ഒളിപ്പിച്ചിരുുന്നത് .ഒരു കവര്‍ അടിവസ്ത്രരത്തിന്റെ അകത്തും രണ്ടെണ്ണം ജീന്‍സിന്റെ ഉള്ളിയിലുമായിരുന്നു ഒളിപ്പിച്ചിച്ചിരുന്നത് . സ്വര്‍ണ്ണം.വന്‍ കള്ളകടത്ത് ലോബിയുടെ കണ്ണിയായി പ്രവര്‍ത്തിക്കുന്നയാളാണ് പിടിയിലായതെന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചന .തിങ്കളാഴ്ച്ച മുതല്‍ ഇന്നു വരെയുള്ള ആറ് ദിവസങ്ങളിലും നെടുമ്പാശേരി വിമാനതാവളത്തില്‍ അനധിക്യതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടിയിട്ടുണ്ട് .ഈ ആഴ്ച്ച മാത്രം 18 കിലോ സ്വര്‍ണമാണ് പിടിച്ചത്. ദിവസംവും സ്വര്‍ണം പിടിച്ചിട്ടും സ്വര്‍ണം കടത്താനുള്ള ശ്രമം തുടരുകയാണ്. 

Tags:    

Similar News