'മലബാറില്‍ ആവശ്യമായ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണം'; എന്‍വൈഎല്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നല്‍കി

എസ്എസ്എല്‍സി പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി പ്ലസ് വണ്‍ സീറ്റുകള്‍ ലഭ്യമാവുന്നില്ല. ഇത് മൂലം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനവും ഭാവിയും ആശങ്കയിലാവുകയാണ്.

Update: 2022-07-01 13:05 GMT

കോഴിക്കോട്: മലബാറിലെ ജില്ലകളില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്ലസ്‌വണ്‍ സീറ്റ് ക്ഷാമത്തിന് ശാശ്വത പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കും നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കത്ത് നല്‍കി.

എസ്എസ്എല്‍സി പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി പ്ലസ് വണ്‍ സീറ്റുകള്‍ ലഭ്യമാവുന്നില്ല. ഇത് മൂലം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനവും ഭാവിയും ആശങ്കയിലാവുകയാണ്.

മലബാറിലെ ഓരോ ജില്ലകളും കേന്ദ്രീകരിച്ച് അവശ്യമായ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് പുതിയ ബാച്ചുകള്‍ അനുവദിക്കുകയാണ് ശാശ്വതമായ പരിഹാരം. സര്‍ക്കാര്‍ സ്വീകരിക്കുന്ന അശാസ്ത്രീയ നടപടികള്‍ പുനപരിശോധിക്കണമെന്നും, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മികച്ച നിലവാരത്തില്‍ പഠന സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്.

വിദ്യാര്‍ഥികള്‍ നേരിടുന്ന ഈ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് 2022 - 23 അധ്യയന വര്‍ഷത്തില്‍ തന്നെ പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ കരുവന്‍തിരുത്തിയും ജനറല്‍ സെക്രട്ടറി ഒപി റഷീദ് എന്നിവര്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

Tags: