പാലാ സീറ്റ് എന്‍സിപിയുടേത്, വിട്ടു നല്‍കേണ്ട കാര്യമില്ല: ടി പി പീതാംബരന്‍ മാസ്റ്റര്‍

കഴിഞ്ഞ തവണ മല്‍സരിച്ച നാലു സീറ്റിലും അടുത്ത തിരഞ്ഞെടുപ്പിലും എന്‍സിപി മല്‍സരിക്കും.പാലാ സീറ്റ് ജോസ് കെ മാണിക്കു കൊടുക്കുമെന്ന് എല്‍ഡിഎഫില്‍ നിന്നും ആരും ഇതുവരെ തങ്ങളോട് പറഞ്ഞിട്ടില്ല.ഇക്കാര്യം ചര്‍ച ചെയ്തിട്ടുമില്ലെന്നും ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു

Update: 2020-10-16 09:46 GMT

കൊച്ചി: ഇടതു മുന്നണിയില്‍ പാലാ സീറ്റ് എന്‍സിപിയുടേതാണെന്നും അത് വീട്ടു നല്‍കില്ലെന്നും എന്‍സിപി നേതാവ് ടി പി പീതാംബരന്‍ മാസ്റ്റര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കഴിഞ്ഞ തവണ മല്‍സരിച്ച നാലു സീറ്റിലും അടുത്ത തിരഞ്ഞെടുപ്പിലും എന്‍സിപി മല്‍സരിക്കും.

പാലാ സീറ്റ് ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസിന് നല്‍കാമെന്ന് സിപിഎം പറഞ്ഞോയെന്ന് തങ്ങള്‍ക്കറിയില്ലെന്ന് ചോദ്യത്തിന് മറുപടിയായി ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.പാലാ സീറ്റ് ജോസ് കെ മാണിക്കു കൊടുക്കുമെന്ന് എല്‍ഡിഎഫില്‍ നിന്നും ആരും ഇതുവരെ തങ്ങളോട് പറഞ്ഞിട്ടില്ല.ഇക്കാര്യം ചര്‍ച ചെയ്തിട്ടുമില്ലെന്നും ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

Tags:    

Similar News