പാഠപുസ്തകം തയാറാക്കൽ: ദേശീയ ശിൽപശാല മേയ് 20 മുതൽ

ദേശീയതലത്തിലുള്ള വിദഗ്ധരും എഞ്ചിനീയറിങ് കോളജ് പ്രഫസർമാരും വ്യാവസായിക രംഗത്തുള്ളവരും ചേർന്നാണ് പുസ്തകരചന. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം സംരംഭം ഒരു സംസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത്.

Update: 2019-05-18 19:33 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് 2018-19 അധ്യയന വർഷം മുതൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ദേശീയ തൊഴിൽ നൈപുണി ചട്ടക്കൂട് (എൻഎസ്ക്യുഎഫ്)ലെ പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തകങ്ങൾ തയ്യാറാക്കുന്ന ദേശീയ ശിൽപശാല എസ്.സി.ഇ.ആർ.ടി കേരളയുടെ നേതൃത്വത്തിൽ ശ്രീകാര്യം കോളജ് ഓഫ് എഞ്ചിനീയറിങ് ട്രിവാൻഡ്രം (സിഇറ്റി) യിൽ മേയ് 20 മുതൽ 31 വരെ നടത്തും.

ആദ്യഘട്ടത്തിൽ എഫ്റ്റിസിപി, ഡിബിഡിഒ എന്നീ ജോബ് റോളുകളുടെ പുസ്തകങ്ങളാണ് തയ്യാറാക്കുന്നത്. ദേശീയതലത്തിലുള്ള വിദഗ്ധരും എഞ്ചിനീയറിങ് കോളജ് പ്രഫസർമാരും വ്യാവസായിക രംഗത്തുള്ളവരും ചേർന്നാണ് പുസ്തകരചന. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം സംരംഭം ഒരു സംസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത്.

എൻസിഇആർആർടിയുടെ അനുബന്ധസ്ഥാപനമായ ഭോപ്പാലിലുള്ള പണ്ഡിറ്റ് സുന്ദർലാൽ ശർമ്മ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊക്കേഷണൽ എഡ്യൂക്കേഷൻ എന്ന സ്ഥാപനവും എസ്.സി.ഇ.ആർ.ടി കേരളയും ചേർന്നു നടത്തുന്ന സംയുക്ത ശിൽപശാലയിൽ തയ്യാറാക്കുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത് എൻസിഇആർടിയാണ്. രണ്ടാംവർഷ വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി പുസ്തകങ്ങൾ ലഭ്യമാക്കുകയാണ് ശിൽപശാലയുടെ മുഖ്യലക്ഷ്യം. സർക്കാർ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി നൈപുണി വികസനം സാധ്യമാക്കാനാണ് കേരളത്തിൽ ശ്രമിക്കുന്നത്.

Tags:    

Similar News