ദേശീയ ടെന്നീസ് താരം ഹാദിന്‍ ബാവ വിവാഹിതനായി

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് താനാളൂരിലെ വസതിയില്‍ നടന്ന ലളിതമായ വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

Update: 2020-07-15 11:56 GMT

മലപ്പുറം: ദേശീയ ടെന്നീസ് താരം താനാളൂര്‍ കരുവാന്‍ തൊടി സലിം ബാവയുടെ മകന്‍ ഹാദിന്‍ ബാവ വിവാഹിതനായി. ബന്ധുവായ നാസര്‍ ബാവയുടെ മകള്‍ ഹഫ്‌സയാണ് വധു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് താനാളൂരിലെ വസതിയില്‍ നടന്ന ലളിതമായ വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

ആഗസ്തില്‍ തുര്‍ക്കിയില്‍ നടക്കുന്ന അന്താരാഷ്ട്രമല്‍സരത്തില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിന് ഇടവേള നല്‍കിയാണ് ഹാദിന്‍ വിവാഹത്തിനെത്തിയത്.  

Tags:    

Similar News