ദേശീയപാതയിലെ കുഴിയടക്കല്‍; ദുരന്ത നിവാരണത്തിന്റെ ഭാഗമായുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് അതോറിറ്റിക്ക് ഉത്തരവ് നല്‍കുമെന്ന് മന്ത്രി പി രാജീവ്

ദേശീയപാതയിലെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. കുഴികള്‍ അടയ്ക്കാതിരുന്നത് ഗുരുതര വീഴ്ചയായി കണക്കാക്കും

Update: 2022-08-06 11:50 GMT

കൊച്ചി: ദേശീയപാതയിലെ കുഴികളടയ്ക്കുന്നതിന് ദുരന്ത നിവാരണത്തിന്റെ ഭാഗമായുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ജില്ലാ കലക്ടര്‍ ഉത്തരവ് നല്‍കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ദേശീയപാതയിലെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. കുഴികള്‍ അടയ്ക്കാതിരുന്നത് ഗുരുതര വീഴ്ചയായി കണക്കാക്കും. പൊതുമരാമത്ത് വകുപ്പിന്റെ റോഡില്‍ ഇത്തരം സംഭവമുണ്ടായപ്പോള്‍ സര്‍ക്കാര്‍ കര്‍ശനമായ നിലപാട് സ്വീകരിച്ചിരുന്നു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ പ്രത്യേകം വിളിച്ച് യോഗം ചേരാനും മന്ത്രി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

Tags: