പാലത്തായി പീഡനം: സർഗാത്മക പ്രതിഷേധവുമായി നാസർ മാലിക്

ഒരു ക്രൂരതയ്ക്കെതിരേയാണ് ഈ പ്രതിഷേധ ​ഗാനമെന്നും അതിന്റെ രാഷ്ട്രീയം പറയുവാൻ സാധിച്ചിട്ടുണ്ടെന്നും സം​ഗീത സംവിധായകനായ നാസർ മാലിക് പറയുന്നു

Update: 2020-07-13 17:20 GMT

കോഴിക്കോട്: പാലത്തായി ബാലികാ പീഡനക്കേസില്‍ കുറ്റപത്രം സമർപ്പിക്കാതെ പ്രതിയെ രക്ഷപ്പെടുത്താനുള്ള പോലിസ് നീക്കത്തെ തുറന്നുകാണിച്ച് സർഗാത്മക പ്രതിഷേധവുമായി നാസർ മാലിക്. കുറ്റപത്രം സമർപ്പിക്കാനുള്ള കാലാവധി നാളെ അവസാനിക്കാനിരിക്കെ വ്യത്യസ്ത തലത്തിലുള്ള പ്രതിഷേധങ്ങളാണ് സമൂഹത്തിൽ നിന്നുയരുന്നത്.

അഭിനനന്ദനങ്ങൾ സാറേ എന്ന് തുടങ്ങുന്ന വരിയിൽ ആരംഭിക്കുന്ന പ്രതിഷേധ ​ഗാനം ആർഎസ്എസ് നേതാവിന് പോലിസ് ഒത്താശ ചെയ്യുകയാണെന്ന് തുറന്നടിക്കുന്നു. ഒരു ക്രൂരതയ്ക്കെതിരേയാണ് ഈ പ്രതിഷേധ ​ഗാനമെന്നും അതിന്റെ രാഷ്ട്രീയം പറയുവാൻ സാധിച്ചിട്ടുണ്ടെന്നും സം​ഗീത സംവിധായകനായ നാസർ മാലിക് പറയുന്നു. എൻആർസി, സിഎഎ നിയമങ്ങൾക്കെതിരേ കൈലിയുടുത്ത്, യുഎപിഎക്കെതിരേ നൊസ്സ് തുടങ്ങിയ സം​ഗീത ആൽബങ്ങൾ നാസർ മാലിക് ഇതിന് മുമ്പ് മലയാളികൾക്ക് മുമ്പിൽ എത്തിച്ചിട്ടുണ്ട്.

Full View

ബിജെപി നേതാവ് പ്രതിയായ കേസില്‍ ബുധനാഴ്ചക്കകം ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിലെങ്കില്‍ 87 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റും പീഡനത്തിനിരയായ പത്തു വയസ്സുകാരി പഠിച്ച സ്‌കൂളിലെ അധ്യാപകനുമായ പാനൂര്‍ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട് കുനിയില്‍ കെ പത്മരാജന് (പപ്പന്‍-45) ജാമ്യം ലഭിച്ചേക്കും. കേസിന്റെ തുടക്കം മുതല്‍ പോലിസിന്റെയും സംഘപരിവാര സംഘടനകളുടേയും അകമഴിഞ്ഞ സഹായം ലഭിച്ച പ്രതി പുറത്തിറങ്ങുന്നതോടെ ഏറെ മാനങ്ങളുള്ള പാലത്തായി പോക്‌സോ കേസ് പൂര്‍ണമായി അട്ടിമറിയുമെന്നാണ് ആശങ്ക.

Similar News