കേരളത്തിലെ പാഠപുസ്തകങ്ങളില്‍ 'ഇന്ത്യ' എന്ന പേര് തുടരും: മന്ത്രി വി ശിവന്‍കുട്ടി

Update: 2023-10-26 11:59 GMT

തിരുവനന്തപുരം: പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് ആക്കാനുളള തീരുമാനം കേരളത്തില്‍ നടപ്പാക്കില്ല. കേരളത്തില്‍ പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്ന് തുടരും. എന്‍സിആര്‍ടിയുടെ ശുപാര്‍ശ യോജിക്കാനാകാത്ത നീക്കമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തി. പാഠ്യപുസ്‌ക പരിഷ്‌കരണത്തിന്‌റെ പേരില്‍ നടക്കുന്ന് ജനാധിപത്യ വിരുദ്ധതയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ശുപാര്‍ശ രാഷ്ട്രീയ തട്ടിപ്പെന്ന് പ്രതിപക്ഷവും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള തന്ത്രമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പാഠപുസ്തകങ്ങളില്‍ ചരിത്രത്തെ വളച്ചൊടിക്കാനുളള ശ്രമമാണ് ബിജെപിയുടേതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

കര്‍ണാടകയില്‍ മാറ്റം നടപ്പാക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അറിയിച്ചു. പാഠപുസ്തകങ്ങളില്‍ ഒരു മാറ്റവും വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ മുന്നണിയെ ഭയന്നുളള നീക്കമെന്നാണ് ഡി എം കെ യുടെ പ്രതികരണം. ഹിന്ദുത്വ അജണ്ടയുടെ ഭാഗമെന്ന് സിപിഎമ്മും വിമര്‍ശിച്ചു.




Tags: