പ​ത്രി​ക ത​ള്ളി​യ​ത് യു​ഡി​ഫ്-​ബി​ജെ​പി ധാ​ര​ണ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് എംവി ജ​യ​രാ​ജ​ൻ

സ​മീ​പ​ത്തെ മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ല്ലാ​ത്ത സാ​ങ്കേ​തി​ക പാ​ളി​ച്ച​യാ​ണ് ത​ല​ശേ​രി​യി​ൽ ഉ​ണ്ടാ​യ​ത്.

Update: 2021-03-20 14:05 GMT

ക​ണ്ണൂ​ർ: ത​ല​ശേ​രി മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ക​ണ്ണൂ​ർ സി​പി​എം ജില്ലാ സെ​ക്ര​ട്ട​റി എംവി ജ​യ​രാ​ജ​ൻ. പ​ത്രി​ക ത​ള്ളി​യ​ത് യു​ഡി​ഫ്-​ബി​ജെ​പി ധാ​ര​ണ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

സ​മീ​പ​ത്തെ മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ല്ലാ​ത്ത സാ​ങ്കേ​തി​ക പാ​ളി​ച്ച​യാ​ണ് ത​ല​ശേ​രി​യി​ൽ ഉ​ണ്ടാ​യ​ത്. ഇ​ത് രാ​ഷ്ട്രീ​യ അ​ന്ത​ർ​ധാ​ര​യു​ടെ ശ​ക്ത​മാ​യ തെ​ളി​വാ​ണെ​ന്നും ജ​യ​രാ​ജ​ൻ ആ​രോ​പി​ച്ചു.

എന്നാൽ എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദേശപത്രിക പലയിടത്തും തള്ളിയത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയ്ക്ക് തെളിവെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. അധികാരം നിലനിർത്താൻ വർഗീയ ശക്തികളുമായി ചേർന്ന് കുറുക്കുവഴി തേടുകയാണ് സിപിഎം ചെയ്യുന്നതെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി.