ആക്രമിക്കപ്പെട്ട നടിയെ അമ്മയിലേക്ക് തിരിച്ചെടുക്കണം: കുഞ്ചാക്കോ ബോബന്‍

അമ്മയിലെ മുന്‍ എക്‌സിക്യുട്ടീവ് അംഗമാണ് കുഞ്ചാക്കോ ബോബന്‍

Update: 2019-01-27 08:20 GMT

കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ സംഘടനയിലേക്ക് തിരികെ കൊണ്ട് വരണമെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. നടി തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സംഘടന അതിനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.അമ്മയിലെ അംഗങ്ങള്‍ക്ക് നടിയുടെ ആക്രമണത്തെ കുറിച്ച് ധാരണയില്ലാത്തതിനാലാണ് സംഘടനയ്ക്ക് ശക്തമായ നിലപാട് എടുക്കാന്‍ സാധിക്കാതെ പോയതന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.സംഘടന നടിയ്ക്ക് ഒപ്പമാണ്. പക്ഷേ ആക്രമണ സംഭവത്തിലെ സത്യാവസ്ഥയെ കുറിച്ച് അംഗങ്ങള്‍ക്ക് ധാരണയില്ല. എന്നാല്‍ കോടതി വിധി വന്നാല്‍ സംഘടനയ്ക്ക് വ്യക്തമായ നിലപാട് എടുക്കാന്‍ കഴിയും. പറഞ്ഞു.വിധിയില്‍ കുറ്റാരോപിതനായ ആള്‍ ഒരുപക്ഷേ കുറ്റവിമുക്തനാവാനുള്ള സാഹചര്യവും കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അമ്മയിലെ മുന്‍ എക്‌സിക്യുട്ടീവ് അംഗമാണ് കുഞ്ചാക്കോ ബോബന്‍.




Tags:    

Similar News