കണ്ണൂര്‍:കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ്സ്ഥാനാര്‍ഥികള്‍ക്കെതിരേ റിബലായി മല്‍സരിക്കുന്നവരുടെ പേരില്‍ പാര്‍ട്ടി അച്ചടക്കനടപടികള്‍ സ്വീകരിച്ചതായി മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു. വാരം ഡിവിഷനില്‍ റിബല്‍ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നറഹീസ് അസ്ഹരി , ആദികടലായിഡിവിഷനില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കടലായി വി മുഹമ്മദലി, ഇവര്‍ക്ക് സഹായംചെയ്തുകൊടുക്കുന്ന വാരം കടവിലെ വി കെ അബ്ദുല്‍ജബ്ബാര്‍ , കടലായിലെ ഷാജികടലായി എന്നിവരെയാണ് സംസ്ഥാന മുസ് ലിം ലീഗ് കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തത്.
അതോടൊപ്പം നടുവില്‍ ഗ്രാമപഞ്ചായത്തിലെ അറയ്ക്കല്‍ താഴെവാര്‍ഡില്‍ മുസ് ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരെ റിബലായി മല്‍സരിക്കുന്ന പി അബ്ദുറസാഖ് എന്നവരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട് .