പിസി ജോർജിനെ മുന്നണിയിൽ ഉൾപ്പെടുത്തരുതെന്ന് ഈരാറ്റുപേട്ടയിലെ യുഡിഎഫ്
പിസി ജോർജിനെ യുഡിഎഫിൽ എടുക്കരുതെന്ന് ആവശ്യപ്പെട്ട് ഈരാറ്റുപേട്ടയിലെ മുസ്ലിം ലീഗ് നേതൃത്വം പാണക്കാടെത്തി സാദിഖ് അലി ശിഹാബ് തങ്ങളെ കണ്ടു.
കോട്ടയം: ജനപക്ഷം നേതാവ് പി.സി.ജോർജിനെയും അദ്ദേഹത്തിന്റെ പാർട്ടിയേയും മുന്നണിയിൽ ഉൾപ്പെടുത്തരുതെന്ന് ഈരാറ്റുപേട്ട യുഡിഎഫ് മണ്ഡലം കമ്മിറ്റി.
കഴിഞ്ഞ യുഡിഎഫ് ഭരണത്തിന് തുടർച്ച ഉണ്ടാകേണ്ടിയിരുന്നതാണെന്നും പി.സി ജോർജിന്റെ അനാവശ്യ ആരോപണങ്ങളാണ് അത് ഇല്ലാതാക്കിയതെന്നും മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കാൻ ജോർജ് നടത്തുന്ന നീക്കങ്ങളാണ് മണ്ഡലത്തിലെ മുന്നണി നേതൃത്വത്തെ ചൊടിപ്പിച്ചത്.
അതേസമയം പിസി ജോർജിനെ യുഡിഎഫിൽ എടുക്കരുതെന്ന് ആവശ്യപ്പെട്ട് ഈരാറ്റുപേട്ടയിലെ മുസ്ലിം ലീഗ് നേതൃത്വം പാണക്കാടെത്തി സാദിഖ് അലി ശിഹാബ് തങ്ങളെ കണ്ടു. ജോർജിനെതിരേ ശക്തമായ നീക്കമാണ് മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വത്തിൽ നിന്നുയരുന്നത്.