മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവിനെ കൊലപ്പെടുത്തി

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചല്‍ മണലി സ്വദേശി ഷൈജു കസ്റ്റഡിയില്‍.

Update: 2020-09-03 09:30 GMT

കൊല്ലം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തില്‍ കൊല്ലത്ത് കൊലപാതകം. കണ്ണനല്ലൂരില്‍ നിന്ന് ആറ് ദിവസം മുൻപ് കാണാതായ ആളുടെ മൃതദേഹം അഞ്ചല്‍ ആർച്ചലിലെ പൊട്ടക്കിണറ്റില്‍ കണ്ടെത്തി. കണ്ണനല്ലൂർ സ്വദേശി ഷൗക്കത്തിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചല്‍ മണലി സ്വദേശി ഷൈജു കസ്റ്റഡിയില്‍.


Tags: