കെപിസിസി പുനസംഘടനയിൽ പ്രതിസന്ധിയില്ല: മുല്ലപ്പള്ളി രാമചന്ദ്രൻ
ഒരാൾക്ക് ഒരു പദവി എന്ന അഭിപ്രായത്തിൽ അന്തിമതീരുമാനം ഹൈക്കമാൻഡ് എടുക്കും. ജംബോ കമ്മിറ്റി വേണ്ടെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: കെപിസിസി പുനസംഘടനയിൽ പ്രതിസന്ധിയില്ലെന്ന് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പുനസംഘടനയിൽ കെ മുരളീധരൻ അതൃപ്തി പ്രകടിപ്പിച്ചതായുള്ള റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി. കെ മുരളീധരനോട് പുനസംഘടനയെ കുറിച്ച് അഭിപ്രായം ചോദിച്ചിരുന്നു. എന്നാൽ അദ്ദേഹം പരാതിപ്പെട്ടിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.
ഒരാൾക്ക് ഒരു പദവി എന്ന അഭിപ്രായത്തിൽ അന്തിമതീരുമാനം ഹൈക്കമാൻഡ് എടുക്കും. ജംബോ കമ്മിറ്റി വേണ്ടെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്ന നേതാക്കളോട് ആലോചിക്കാതെയാണ് പുനസംഘടനാനീക്കമെന്ന് കാണിച്ച് കെ മുരളീധരൻ മുല്ലപ്പള്ളിക്ക് കത്തുനൽകിരുന്നു. രാഷ്ട്രീയകാര്യസമിതിയുടെ തീരുമാനപ്രകാരമുള്ള കൂടിയാലോചനകൾ നടക്കുന്നില്ല. ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പാക്കുകയാണെന്നും മുരളീധരൻ കത്തിൽ പറഞ്ഞിരുന്നു.