അയ്യനാട് ബാങ്ക് ഡയറക്ടർ സിയാദിൻ്റെ മരണം അന്വേഷിക്കണം: മുല്ലപ്പള്ളി

സിപിഎം നേതാക്കളുടെ സമ്മർദ്ദം മൂലമാണ് സിയാദ് ആത്മഹത്യ ചെയ്തത്.

Update: 2020-03-12 13:15 GMT

തിരുവനന്തപുരം: പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുടെ അത്മഹത്യയിൽ അന്വേഷണം നടത്തി കുറ്റക്കാരായ സിപിഎമ്മിൻ്റെ പ്രാദേശിക നേതാക്കന്മാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

സിയാദിൻ്റെ കൈപ്പടയിൽ എഴുതിയ ആത്മഹത്യക്കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നത്. സിപിഎം നേതാക്കളുടെ സമ്മർദ്ദം മൂലമാണ് സിയാദ് ആത്മഹത്യ ചെയ്തത്. പ്രതിപക്ഷം തുടക്കത്തിലേ പ്രളയ ഫണ്ട് തട്ടിപ്പാണെന്ന് പറഞ്ഞത് ഇപ്പോൾ ശരിയായെന്നും സിയാദിൻ്റെ ആത്മഹത്യയിൽ സിപിഎം ഏരിയാ സെക്രട്ടറി അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Tags: