പള്ളിയില്‍ കുഴഞ്ഞ് വീണ് മരിച്ചു

അരീക്കുളം പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കുന്നേക്കാടന്‍ ഉമ്മര്‍ഹാജിയുടെ മകന്‍ മുഹമ്മദാജി (55) യാണ് മരിച്ചത്.

Update: 2020-03-16 17:13 GMT

വേങ്ങര: നമസ്‌കാരത്തിന് പള്ളിയിലെത്തിയയാള്‍ കുഴഞ്ഞ് വീണ് മരിച്ചു. അരീക്കുളം പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കുന്നേക്കാടന്‍ ഉമ്മര്‍ഹാജിയുടെ മകന്‍ മുഹമ്മദാജി (55) യാണ് മരിച്ചത്. ഇശാ നമസ്‌കാരത്തിന് അരീക്കുളം പള്ളിയിലെത്തിയതായിരുന്നു.

ഖബറടക്കം നാളെ (ചൊവ്വ) രാവിലെ 10 മണിക്ക് അരീക്കുളം ജുമാ മസ്ജിദില്‍. വേങ്ങരയിലെ മലഞ്ചരക്ക് വ്യാപാരിയാണ്. ഭാര്യ: ഖദീജ. മാതാവ്: ആച്ചു. മക്കള്‍: സൈനുല്‍ ആബിദ് (സൗദി), ഉമ്മര്‍ റാഷിദ് (അബൂദാബി), റസീന, ഉമ്മുഹസനത്ത്. മരുമക്കള്‍: മുജീബ് പറക്കല്‍ (കൊടിഞ്ഞി), മാജിദ. ബാസില. സഹോദരന്‍: ഹുസൈന്‍. 

Tags: