മുഹമ്മദ് അന്‍സാരി അനുസ്മരണ സംഗമവും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സും സംഘടിപ്പിച്ചു

Update: 2025-04-18 15:30 GMT

കാക്കനാട്: തൃക്കാക്കരയിലെ മത-സാമൂഹിക, സാംസ്‌കാരിക മേഖലയില്‍ പ്രവര്‍പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മുഹമ്മദ് അന്‍സാരിയെ അനുസ്മരിച്ചു. കാക്കനാട് മുന്‍സിപ്പല്‍ കമ്മ്യുണിറ്റി ഹാളില്‍ നടന്ന അനുസ്മരണ സംഗമത്തിന് കമ്മിറ്റി ചെയര്‍മാന്‍ ഹുസൈന്‍ ബദ്രി അധ്യക്ഷത വഹിച്ചു. തേജസ് സ്യുസ് മാനേജിങ് എഡിറ്റര്‍ കെ എച്ച് നാസര്‍ സംഗമം ഉദ്ഘാടനം ചെയ്തു.

കെ എം മുഹമ്മദ് സഗീര്‍ , പ്രസിഡന്റ്: കേരള സ്റ്റീല്‍ ട്രെഡേഴസ് അസോസിയേഷന്‍, സൈനുദ്ദീന്‍ മൗലവി അഴീക്കോട്, വിജയന്‍ പി കെ സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം, ജമാല്‍ മുഹമ്മദ്, അല്‍ത്താഫ് എം എ , മണ്ഡലം പ്രസിഡന്റ് എസ് ഡി പി ഐ ആലിയ അഖീല, അബ്ദുല്‍ റസാക്ക് , ഷിഹാബ് പടന്നാട്ട് , എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയവര്‍ സംസാരിച്ചു . തുടര്‍ന്ന് നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം എഴുത്തുകാരന്‍ എസ്. എം സൈനുദ്ദീന്‍ വിഷയാവതരണം നടത്തി , ഷഹീര്‍ യൂസഫ് , കെഎം ഷാജഹാന്‍ , ശൈഖ് ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.





Tags: