കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ സംവാദ വേദിയിലേക്ക് എംഎസ്എഫ് പ്രതിഷേധ മാര്‍ച്ച്
കഴിഞ്ഞദിവസം എംജി സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ എഴുന്നേറ്റ വിദ്യാര്‍ഥിനിയെ അപമാനിച്ച മുഖ്യമന്ത്രിയുടെ ധിക്കാരപരമായ സമീപനത്തിലും പിന്‍വാതില്‍ നിയമനം, മെറിറ്റ് അട്ടിമറി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചുമാണ് 'ചോദ്യങ്ങള്‍ ഇനിയും ബാക്കിയുണ്ട്, വിദ്യാര്‍ഥികള്‍ തെരുവിലാണ് 'എന്ന മുദ്രാവാക്യം ഉയര്‍ത്തി മുഖ്യമന്ത്രിയുടെ വേദിയിലേക്ക് പ്രതിഷേധവുമായി നൂറുകണക്കിന് വിദ്യാര്‍ഥികളെത്തിയത്.
കണ്ണൂര്‍: സര്‍വകലാശാല മാങ്ങാട്ടുപറമ്പ് കാംപസില്‍ നടക്കുന്ന സിഎം @കാംപസ് പരിപാടിയിലേക്ക് പ്രതിഷേധവുമായി എംഎസ്എഫ് പ്രവര്‍ത്തകര്‍. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. കഴിഞ്ഞദിവസം എംജി സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ എഴുന്നേറ്റ വിദ്യാര്‍ഥിനിയെ അപമാനിച്ച മുഖ്യമന്ത്രിയുടെ ധിക്കാരപരമായ സമീപനത്തിലും പിന്‍വാതില്‍ നിയമനം, മെറിറ്റ് അട്ടിമറി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചുമാണ് 'ചോദ്യങ്ങള്‍ ഇനിയും ബാക്കിയുണ്ട്, വിദ്യാര്‍ഥികള്‍ തെരുവിലാണ് 'എന്ന മുദ്രാവാക്യം ഉയര്‍ത്തി മുഖ്യമന്ത്രിയുടെ വേദിയിലേക്ക് പ്രതിഷേധവുമായി നൂറുകണക്കിന് വിദ്യാര്‍ഥികളെത്തിയത്.
മാര്‍ച്ച് ധര്‍മശാലയിലെ സര്‍വകലാശാല ഗേറ്റിനടുത്തു പോലിസ് തടഞ്ഞു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഉദ്ഘടനം ചെയ്തു. നാലരവര്‍ഷം വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ, ചോദ്യങ്ങളെ ഭയപ്പെട്ട് ഭരണം തീരാന്‍ നേരത്ത് പിആര്‍ വര്‍ക്കിന്റെ പിന്‍ബലത്തോടെ കേരളീയ പൊതുസമൂഹത്തെ വിഡ്ഢികളാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ അധ്യക്ഷത വഹിച്ചു.
എംഎസ്എഫ് സംസ്ഥാന ട്രഷറര്‍ സി കെ നജാഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീര്‍ ഇഖ്ബാല്‍, സെക്രട്ടറി കെ എം ഷിബു പാലക്കാട്, ജില്ലാ പ്രസിഡന്റ് നസീര്‍ പുറത്തീല്‍, ജനറല്‍ സെക്രട്ടറി ഒ കെ ജാസിര്‍, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ കെ പി താഹിര്‍, എം പി എ റഹിം, ആസിഫ് ചപ്പാരപ്പടവ്, സൗധ് മുഴപ്പിലങ്ങാട്, ഷഫീര്‍ ചങ്ങളായി, ഷഹബാസ് കയ്യത്ത്, ഷകീബ് നീര്‍ച്ചാല്‍, ഷുഹൈബ് കോതേരി, തസ്‌ലിം അടിപ്പാലം, സാഹിദ് തലശ്ശേരി, റസല്‍ പന്യന്നൂര്‍, ഇ കെ ശഫാഫ്, കെ പി റംഷാദ്, റംഷാദ് ആടൂര്‍, അബൂബക്കര്‍ സിദ്ദീഖ് ആലക്കാട്, അസ്‌ലം പാറേത്ത്, മുനീബ് എടയന്നൂര്‍ എന്നിവര്‍ സംസാരിച്ചു.
