കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ എം.എസ് സി ഫോറന്‍സിക് സയന്‍സ് കോഴ്സ് ആരംഭിക്കും
അപ്ലൈഡ് കെമിസ്ട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ.സുജ ഹരിദാസാണ് കോഴ്സ് കോർഡിനേറ്റര്‍.
തിരുവനന്തപുരം: കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ (CUSAT) പുതുതായി എം.എസ് സി ഫോറന്‍സിക് സയന്‍സ് കോഴ്സ് ആരംഭിക്കുന്നതിന് സിന്‍ഡിക്കേറ്റ് അനുമതി നല്കി. അപ്ലൈഡ് കെമിസ്ട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ.സുജ ഹരിദാസാണ് കോഴ്സ് കോർഡിനേറ്റര്‍.
സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റയുടെ പ്രത്യേക താല്പര്യ പ്രകാരം നടത്തിയ ശ്രമങ്ങളെത്തുടര്‍ന്നാണ് ഫോറന്‍സിക് സയന്‍സില്‍ ബിരുദാനന്തര ബിരുദ കോഴ്സ് ആരംഭിക്കാന്‍ തീരുമാനിച്ചത്. കോഴ്സ് തുടങ്ങുന്നതിന് മുന്‍കൈയെടുത്ത സംസ്ഥാന പോലിസ് മേധാവിയെ കൊച്ചി സര്‍വ്വകലാശാല അധികൃതര്‍ അഭിനന്ദനം അറിയിച്ചു.