എംപി സുമേഷിനെ ആക്രമിച്ച കേസില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

Update: 2019-06-17 12:56 GMT

തലശ്ശേരി: ബിജെപി നേതാവ് എംപിസുമേഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.

2008 മാര്‍ച്ചില്‍ ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റ് എംപി സുമേഷിനെ ആക്രമിച്ച കേസിലാണ് ആറ് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയത്.

സിഒടി നസീര്‍ വധശ്രമക്കേസിലെ മുഖ്യസൂത്രധാരനെന്ന് പോലിസ് പറയുന്ന കൊട്ടിയം സന്തോഷാണ് കേസിലെ മുഖ്യപ്രതി.

സിഒടി നസീറിനെ അക്രമിച്ച കേസില്‍ വിപി സന്തോഷിന് പങ്കുണ്ടെന്ന് പോലിസ് കണ്ടെത്തിയിരുന്നു. 

Tags: