ലോക്ക്ഡൗൺ: വാഹനങ്ങളുടെ നികുതി അടയ്ക്കുന്നതിന് ഇളവ്

സ്റ്റേജ് കാര്യേജ് ബസുകളുടെ മാർച്ച് 31ന് അവസാനിക്കുന്ന ത്രൈമാസ നികുതി അടയ്ക്കേണ്ട അവസാന തീയതി ഈമാസം 30ലേക്ക് നീട്ടി. ജൂൺ 30ന് അവസാനിക്കുന്ന ത്രൈമാസ നികുതിയിൽ മൂന്നിൽ ഒരു ഭാഗം ഇളവ് ചെയ്തിട്ടുണ്ട്.

Update: 2020-04-29 07:30 GMT

തിരുവനന്തപുരം: ലോക്ക്ഡൗൺ കണക്കിലെടുത്ത് വാഹനങ്ങളുടെ നികുതി അടയ്ക്കുന്നതിന് കൂടുതൽ സമയം അനുവദിച്ചിട്ടുണ്ടെന്ന് കേരളാ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. സ്റ്റേജ് കാര്യേജ് ബസുകളുടെ മാർച്ച് 31ന് അവസാനിക്കുന്ന ത്രൈമാസ നികുതി അടയ്ക്കേണ്ട അവസാന തീയതി ഈമാസം 30ലേക്ക് നീട്ടി. ജൂൺ 30ന് അവസാനിക്കുന്ന ത്രൈമാസ നികുതിയിൽ മൂന്നിൽ ഒരു ഭാഗം ഇളവ് ചെയ്തിട്ടുണ്ട്. ഇത് അടയ്ക്കാനുള്ള സമയം മേയ് 14 വരെ നീട്ടി.

കോൺട്രാക്ട് കാര്യേജ് വാഹനങ്ങളുടെ ത്രൈമാസ നികുതിയിൽ 20 ശതമാനം ഇളവ് നൽകി. അടയ്ക്കേണ്ട അവസാന തീയതി ഏപ്രിൽ 14ൽ നിന്ന് ഏപ്രിൽ 30ലേക്ക് നീട്ടി. ഗുഡ്സ് വാഹനങ്ങളുടെ ജൂൺ 30ന് അവസാനിക്കുന്ന ത്രൈമാസ നികുതി പുതുക്കേണ്ട തീയതി ഏപ്രിൽ 30ൽ നിന്നും മേയ് 15ലേക്ക് നീട്ടി.

മാർച്ച് 31ന് നികുതി കാലാവധി അവസാനിച്ച സ്വകാര്യ നോൺ-ട്രാൻസ്പോർട്ട് വാഹനങ്ങളുടെ നികുതി അടയ്ക്കേണ്ട അവസാന തിയതി ഏപ്രിൽ 14 എന്നത് ഈമാസം 30 വരെ നീട്ടി. ജി- ഫോം സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31ൽ നിന്നും ഏപ്രിൽ 30ലേക്ക് മാറ്റിയിട്ടുണ്ട്.

Tags:    

Similar News