കൊല്ലം കുണ്ടറയില്‍ മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു
ദിവ്യ മാനസിക രോഗത്തിന് ചികിൽസയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കൊല്ലം: കൊല്ലം കുണ്ടറയില്‍ മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തിന് പിന്നാലെ അമ്മ ദിവ്യ ജോണിനെ പോലിസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം. അതേസമയം, ദിവ്യ മാനസിക രോഗത്തിന് ചികിൽസയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.