കൊതുകിനെ തുരത്താന്‍ മോസ്‌കിറ്റോ ട്രാപ്പ്

പൂച്ചെട്ടി, കിച്ചണ്‍ ബിന്‍, വല, പശ ചേര്‍ത്ത ഷീറ്റ് എന്നിവയാണ് ഇതുണ്ടാക്കാനുപയോഗിക്കുന്ന വസ്തുക്കള്‍. വൈക്കോലില്‍ നിന്നുണ്ടാക്കുന്ന ഹേ സൊല്യൂഷന്‍ ഉപയോഗിച്ചാണ് കൊതുകിനെ ആകര്‍ഷിക്കുന്നത്. 200 കൊതുകിനെവരെ പിടിക്കാന്‍ കഴിയുന്നതാണിത്.

Update: 2019-06-13 14:27 GMT

തിരുവനന്തപുരം: കേരള സര്‍ക്കാരും ലോകാരോഗ്യ സംഘടനയും സംയുക്തമായി നടത്തുന്ന ഗവേഷണ പഠനത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം തയ്യാറാക്കിയ ഗ്രാവിഡ് അഡള്‍ട്ട് മോസ്‌കിറ്റോ ട്രാപ്പ് അവതരിപ്പിച്ചതായി മന്ത്രി കെ കെ ഷൈലജ.

പൂച്ചെട്ടി, കിച്ചണ്‍ ബിന്‍, വല, പശ ചേര്‍ത്ത ഷീറ്റ് എന്നിവയാണ് ഇതുണ്ടാക്കാനുപയോഗിക്കുന്ന വസ്തുക്കള്‍. വൈക്കോലില്‍ നിന്നുണ്ടാക്കുന്ന ഹേ സൊല്യൂഷന്‍ ഉപയോഗിച്ചാണ് കൊതുകിനെ ആകര്‍ഷിക്കുന്നത്. 200 കൊതുകിനെവരെ പിടിക്കാന്‍ കഴിയുന്നതാണിത്. കൊതുകുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ ഇതുപയോഗിക്കാവുന്നതാണ്. ഉപയോഗിച്ച സ്ഥലങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്.

കാലവര്‍ഷം പുരോഗമിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പകര്‍ച്ച വ്യാധികള്‍ മൂലമുള്ള മരണ നിരക്ക് കുറയ്ക്കാനായി വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എവിടെയെങ്കിലും പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനടി ഇടപെടുകയും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലേയും മെഡിക്കല്‍ ഓഫീസര്‍മാരോട് സെക്രട്ടറിയേറ്റില്‍ വച്ച് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രി സംസാരിച്ചു.

Tags: