കോഴിക്കോട്: കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നു 60ലേറെ മദ്യകുപ്പികള്‍ പിടിച്ചെടുത്തു. സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മദ്യം പിടിച്ചെടുത്തത് ഓണത്തോടനുബന്ധിച്ച് ട്രെയിനുകളും പ്ലാറ്റ്ഫോമുകളും കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഓണക്കാലത്ത് ഗോവയില്‍ നിന്നും മാഹിയില്‍ നിന്നും അമിതലാഭത്തിന് വേണ്ടി മദ്യം കടത്താറുണ്ടെന്നും വരും ദിവസങ്ങളില്‍ ശക്തമായ പരിശോധന തുടരുമെന്നും റെയില്‍വെ സബ് ഇന്‍സ്പെക്ടര്‍ ജംഷിദ് പറഞ്ഞു. ട്രെയിനുകളും പ്ലാറ്റ്ഫോമുകളും പരിശോധിച്ചുവരികയാണ്. ഷൊര്‍ണൂര്‍ ഐആര്‍പി കീര്‍ത്തി ബാബുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് റെയില്‍വെ സബ് ഇന്‍സ്പെക്ടര്‍ ജംഷീദ്, അപ്പുട്ടി, മൂസക്കോയ, മനോജ്, റഷീദ് എന്നിവരടങ്ങിയ ഗ്രൂപ്പ് 4 അംഗങ്ങളാണ് പരിശോധന നടത്തിയത്.