കൊല്ലം നിലമേലിൽ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത 13 പേർക്ക് കൊവിഡ്

ആൺകുട്ടികൾക്കു വേണ്ടിയുള്ള കൊല്ലം ജില്ലാ ചിൽഡ്രൻസ് ഹോമിൽ ആറ് കുട്ടികൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 17 പേർക്കാണ് ഇവിടെ പരിശോധന നടത്തിയത്.

Update: 2020-08-18 12:15 GMT

കൊല്ലം: നിലമേലിൽ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചടങ്ങിൽ പങ്കെടുത്ത ഒരാൾ കൊവിഡ് പോസിറ്റീവായിരുന്നു. ഈ വ്യക്തിയിൽനിന്നാണ് ഇത്രയും പേർക്ക് രോഗം ബാധിച്ചത്.

ആൺകുട്ടികൾക്കു വേണ്ടിയുള്ള കൊല്ലം ജില്ലാ ചിൽഡ്രൻസ് ഹോമിൽ ആറ് കുട്ടികൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 17 പേർക്കാണ് ഇവിടെ പരിശോധന നടത്തിയത്. 23 ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.

ശക്തികുളങ്ങര ഫിഷിങ് ഹാർബറിൽ ഒരു തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ചു ബോട്ടുകളിലെ ലേലം നടത്തിയിരുന്ന ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. തുറന്ന് പ്രവർത്തനം ആരംഭിച്ചതു മുതൽ മത്സ്യബന്ധന ഹാർബറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ഒട്ടേറെ ആളുകളുമായി സമ്പർക്കം ഉള്ളയാളുമാണ് ഇദ്ദേഹം. അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗനിരക്ക് ഉയർന്നതോടെ ജില്ലയിൽ വീണ്ടും കൊവിഡ് ആശങ്ക ഉയരുകയാണ്. 

Tags: