തിരുവനന്തപുരം ജില്ലാ ജയിലിൽ 42 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇന്ന് മാത്രം 36 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 130 തടവുകാരെയാണ് ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കിയത്.

Update: 2020-08-18 10:15 GMT

തിരുവനന്തപുരം: തലസ്ഥാനത്തെ ജയിലുകളിൽ കൊവിഡ് വ്യാപനമുയരുന്നു. പൂജപ്പുര സെൻട്രൽ ജയിലിലെ പകുതിയോളം തടവുകാാർക്ക് രോഗം ബാധിച്ചതിനു പിന്നാലെ  തിരുവനന്തപുരം ജില്ലാ ജയിലിൽ 42 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 36 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 130 തടവുകാരെയാണ് ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കിയത്.

കഴിഞ്ഞ രണ്ടുദിവസത്തിനിടെ ജില്ലാ ജയിലിൽ ആറുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധന വരുംദിവസങ്ങളിലും തുടരും. പൂജപ്പുര സെൻട്രൽ ജയിലിലെ പരിശോധന നടപടികൾ തിങ്കളാഴ്ച പൂർത്തിയായിരുന്നു. സെൻട്രൽ ജയിൽ കേന്ദ്രീകരിച്ച് ഒരു പ്രത്യേക മെഡിക്കൽ ടീം പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. 475 പേർക്കാണ് ഇവിടെ രോഗം പിടിപെട്ടത്. ഒരാൾ മരിക്കുകയും ചെയ്തു.

Tags:    

Similar News