ആര്‍ബിഐ പ്രഖ്യാപിച്ച വായ്പാ തിരിച്ചടവ് മൊറട്ടോറിയം സഹകരണബാങ്കുകള്‍ക്കും ബാധകമാവും

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള 'നവകേരളീയം കുടിശിക നിവാരണം' ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരമുള്ള ആനുകൂല്യം 2020 മാര്‍ച്ച് 31 വരെ അനുവദിക്കും.

Update: 2020-03-27 14:16 GMT

തിരുവനന്തപുരം: കൃത്യമായി തിരിച്ചടവ് നടത്തിവരുന്ന വായ്പാ അക്കൗണ്ടുകളില്‍ 2020 മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെ മൂന്നുമാസക്കാലത്തേക്ക് റിസര്‍വ് ബാങ്ക് അനുവദിച്ചിട്ടുള്ള മൊറട്ടോറിയം സഹകരണ ബാങ്കുകളിലും (കേരള ബാങ്ക്, അര്‍ബന്‍ സഹകരണ ബാങ്കുകള്‍) ലഭ്യമാവുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള 'നവകേരളീയം കുടിശിക നിവാരണം' ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരമുള്ള ആനുകൂല്യം 2020 മാര്‍ച്ച് 31 വരെ അനുവദിക്കും. ഒറ്റത്തവണയായി വായ്പാ തിരിച്ചടവിന് തയ്യാറെടുത്തിട്ടുള്ള എല്ലാ ഉപഭോക്താക്കളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. ആവശ്യമെന്ന് കണ്ടാല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കൊവിഡ് 19 പ്രതിസന്ധി അവസാനിച്ച ശേഷം വീണ്ടും ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News