കള്ളപ്പണം വെളുപ്പിക്കല്‍: ശിവശങ്കര്‍ അറസ്റ്റില്‍

നാളെ ഉച്ചയ്ക്ക് മുമ്പായി ശിവശങ്കറിനെ എറണാകുളത്തെ കോടതയില്‍ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം.കസ്റ്റംസിന്റെയും എന്‍ഫോഴ്്‌സ്‌മെന്റിന്റെയും ഉദ്യോഗസ്ഥര്‍ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസില്‍ ഏഴു മണിക്കൂറുകളോളം ചോദ്യം ചെയ്തു.തുടര്‍ന്ന് രണ്ട് ഏജന്‍സികളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൊഴി വിശദമായി വിശകലനം ചെയ്തതിനു ശേഷമാണ് ശിവശങ്കറിനെ അറസ്റ്റു ചെയ്തിരിക്കുന്നതെന്നാണ് വിവരം.

Update: 2020-10-28 17:16 GMT

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തുചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ്് ഇഡി എം ശിവശങ്കറിനെ അറസ്റ്റു ചെയ്തിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് മുമ്പായി ശിവശങ്കറിനെ എറണാകുളത്തെ കോടതയില്‍ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം.അറസ്റ്റു രേഖപെടു്ത്തിയതിനു ശേഷം എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

കസ്റ്റംസിന്റെയും എന്‍ഫോഴ്്‌സ്‌മെന്റിന്റെയും ഉദ്യോഗസ്ഥര്‍ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസില്‍ ഏഴു മണിക്കൂറുകളോളം ശിവശങ്കറിനെ ചോദ്യം ചെയ്തു.തുടര്‍ന്ന് രണ്ട് ഏജന്‍സികളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൊഴി വിശദമായി വിശകലനം ചെയ്തതിനു ശേഷമാണ് ശിവശങ്കറിനെ അറസ്റ്റു ചെയ്തിരിക്കുന്നതെന്നാണ് വിവരം.സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ കള്ളപ്പണം സൂക്ഷിച്ചതടക്കമുള്ള കുറ്റമാണ് ശിവശങ്കറിനു മേല്‍ ചുമത്തപ്പെട്ടിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.ശിവശങ്കറിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിന്റെ മൊഴികളും നിര്‍ണായകമായി.

തിരുവനന്തപുരം ആയുര്‍വേദ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ശിവശങ്കറിനെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 10.30 ഓടെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുപോരുകയായിരുന്നു.വൈകുന്നേരം 3.20 ഓടെയാണ് കൊച്ചിയിലെ ഇഡി ഓഫിസില്‍ ശിവശങ്കറിനെ എത്തിച്ചത്. ശിവശങ്കറിനെ എത്തിക്കുന്നതിന് മുമ്പായി കസ്റ്റംസിന്റെ പ്രധാന ഉദ്യോഗസ്ഥരും ഇ ഡി ഓഫിസില്‍ എത്തിയിരുന്നു.തുടര്‍ന്ന് രണ്ട് ഏജന്‍സികളുടെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ ആരംഭിക്കുകയായിരുന്നു.ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനിടയില്‍ എന്‍ഫോഴ്്‌മെന്റിന്റെ ചെന്നൈയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും കൊച്ചി ഓഫിസില്‍ എത്തി ചോദ്യം ചെയ്യലില്‍ പങ്കെടുത്തു.തുടര്‍ന്ന് കൂടിയാലോചനയ്ക്ക് ശേഷം രാത്രി 10.15 ഓടെ എന്‍ഫോഴ്‌സ്‌മെന്റ് ശിവശങ്കറിന്റെ അറസ്്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Tags:    

Similar News