മോഹനൻ വൈദ്യരെ ബന്ധുവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

രണ്ടു ദിവസമായി തന്റെ മകന്റെയൊപ്പം ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നു വൈദ്യരെന്ന് പോലിസ് പറയുന്നു

Update: 2021-06-19 17:57 GMT

തിരുവനന്തപുരം: പ്രകൃതി ചികിൽസകൻ മോഹനൻ വൈദ്യരെ (65) മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിൽ, ശനിയാഴ്ച വൈകിട്ട് എട്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി ബന്ധുവീട്ടിലായിരുന്നു താമസം.

രണ്ടു ദിവസമായി തന്റെ മകന്റെയൊപ്പം ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നു വൈദ്യരെന്ന് പോലിസ് പറയുന്നു. പനിയും ശ്വാസതടസവും മൂലം അദ്ദേഹം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടായിരുന്നു എന്ന് അദ്ദേഹത്തോടൊപ്പം വീട്ടിലുണ്ടായിരുന്നവർ മൊഴി നൽകിയിട്ടുണ്ട്.

മോഹൻ നായർ എന്നാണ് വൈദ്യരുടെ മുഴുവൻ പേര്. 65 വയസായിരുന്നു. ഫേസ്ബുക്കിലൂടെയും മറ്റും തന്റെ ചികിൽസാരീതികൾ വിശദീകരിച്ചതിനെ തുടർന്ന് വിവാദത്തിൽപ്പെട്ട ആളാണ് മോഹനൻ വൈദ്യർ.