കോടികള്‍ കിട്ടിയാൽ ആരും മാറുമെന്ന് കൊടിക്കുന്നില്‍; എത്ര വേണമെന്ന് കെ സുരേന്ദ്രന്‍
സ്ഥാനമാനങ്ങള്‍, പദവി, അതുപോലെ തന്നെ കോടികളുടെ വാഗ്ദാനങ്ങള്‍, ഇതൊക്കെ കാണുമ്പോൾ ഏത് എംഎല്‍എമാരാണ് മാറാത്തത്. ഏത് എംഎല്‍എമാരെയാണ് ചാക്കിട്ടുപിടിക്കാന്‍ കഴിയാത്തത് എന്നാണ് കൊടിക്കുന്നില്‍ പറഞ്ഞത്.
തിരുവനന്തപുരം: കോടികളും വലിയ വലിയ പദവികളും വാഗ്ദാനം ചെയ്താല്‍ ആരാണ് കുറുമാറാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്. കര്‍ണാടകയിലെ രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചാനലില്‍ നടന്ന ചര്‍ച്ചക്കിടെ പറഞ്ഞ പരാമര്‍ശം ഏറ്റുപിടിച്ച ബിജപി നേതാവ് കെ സുരേന്ദ്രന്‍. കൊടുക്കുന്നിലിനോട് ചോദിക്ക് എത്രവേണമെന്ന്, തയ്യാറുണ്ടോയെന്ന് ചോദിക്ക്' എന്നാണ് അവതാരകനോട് സുരേന്ദ്രൻ പറഞ്ഞത്. സംഭവം ഇതോടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.
സ്ഥാനമാനങ്ങള്‍, പദവി, അതുപോലെ തന്നെ കോടികളുടെ വാഗ്ദാനങ്ങള്‍, ഇതൊക്കെ കാണുമ്പോൾ ഏത് എംഎല്‍എമാരാണ് മാറാത്തത്. ഏത് എംഎല്‍എമാരെയാണ് ചാക്കിട്ടുപിടിക്കാന്‍ കഴിയാത്തത് എന്നാണ് കൊടിക്കുന്നില്‍ പറഞ്ഞത്.