കൊല്ലത്ത് കാണാതായ 17കാരി മരിച്ചു; മൃതദേഹം വീടിന് സമീപത്തെ ഓടയില്‍ നിന്ന് കണ്ടെത്തി

Update: 2025-06-27 11:30 GMT

കൊല്ലം: കിളികൊല്ലൂരില്‍ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. കിളികൊല്ലൂര്‍ സ്വദേശി നന്ദ സുരേഷ് (17) ന്റെ മൃതദേഹമാണ് വീടിന് സമീപത്തെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന ഓടയില്‍ നിന്ന് കണ്ടെത്തിയത്. പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു.

ഇന്നലെ വൈകുന്നേരം മുതലാണ് നന്ദയെ കാണാതായത്. നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ഇന്ന് വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോലിസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ഭൗതിക ശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.