ന്യൂനപക്ഷ ക്ഷേമപദ്ധതി: ഹൈക്കോടതി ഉത്തരവ് ഖേദകരം- പി അബ്ദുല്‍ മജീദ് ഫൈസി

Update: 2021-05-28 16:21 GMT

തിരുവനന്തപുരം: മുസ്‌ലിം ന്യൂനപക്ഷത്തിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ക്ഷേമ പദ്ധതി ഹൈക്കോടതി റദ്ദാക്കിയത് ഖേദകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. സര്‍ക്കാരിന്റെ ബോധപൂര്‍വമായ വീഴ്ചയാണ് ഇതിന് കാരണം.

സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തെ ഇടതുസര്‍ക്കാര്‍ കോടതിയില്‍ വഞ്ചിച്ചിരിക്കുകയാണ്. വിധിക്കെതിരേ അപ്പീലില്‍ പോവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.

Tags: